Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഓർമ്മകളിൽ എന്നും മാമുക്ക": സിറാജ് കാക്കൂർ

27 Apr 2024 00:42 IST

ENLIGHT MEDIA OMAN

Share News :

മാമുക്കാനെകുറിച് എന്റെ സൗഹൃദം തുടങ്ങുന്നത്ത് കൈരളി ചാനലിനുവേണ്ടി പത്ര പ്രവർത്തകനായ കെ.പി. വിജയകുമാറിൻ്റെ മണവാട്ടി എന്ന സീരിയൽ നിന്നാണ്. അഭിനയം തലക്ക് പിടിച്ച് നിൽക്കുന്ന സമയം കെ.പി പറഞ്ഞു സിറാജ് നിനക്ക് ഒരു ചെറിയ വേഷം ഉണ്ട് പറ്റുമെങ്കിൽ വന്നു ചെയ്യു. കെ.പി. ഉമ്മർ, മാമുക്കോയ തുടങ്ങിയവർ അഭിനയിക്കുന്നു എന്നു പറഞ്ഞു. അത് കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി കിതച്ചു ചെന്നു. അവിടെ രണ്ടു ദിവസം ഷൂട്ടിങ്ങ്, അന്ന് തുടങ്ങിയ ബന്ധം മാമുക്കാൻ്റെ മരണം വരെ കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞു.

മാമുക്കയുമായി ഒരു പാട് യാത്രകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തമാശയാണെങ്കിലും ജീവിതത്തിൽ വളരെ ഗൗരവമുള്ള  ഒരു വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ ഇപ്പോഴും ഓർക്കുന്നു അളകാപുരി ഹോട്ടലിൽ അദ്ദേഹത്തിൻറെ സുഹൃത്തിനെ കാണാൻ പോയപ്പോൾ ആ സുഹൃത്ത് മാമുക്കാനെ കെട്ടിപ്പിടിച്ച് ഒരു പേപ്പർ കൊടുത്ത് മാമു നിങ്ങൾ ഇതിൽ എന്തെങ്കിലും എഴുതു. അത്രയും മനോഹരമായ രീതിയിൽ ആയിരുന്നു കൈ അക്ഷരം. 

അവസാനമായി കൊറോണകാലത്ത് രജീഷ് സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു ഞാൻ അഭിനിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ മാമുക്ക രജീഷിനെ വിളിച്ച് അവനെകൊണ്ട് ആ വേഷം ചെയ്യിക്കണം എന്ന് പറഞ്ഞു. ഒത്തിരി ഒത്തിരി ഓർമ്മകൾ പങ്കുവെക്കാനുണ്ട്. ഏതായാലും ഇന്നത്തെ ഈ ദിവസം ഓർക്കാതെവയ്യ.

Follow us on :

More in Related News