Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൽഖ റൂഹി ചികിത്സാ ഫണ്ടിലേക്ക് ചാവക്കാട് പ്രവാസി അസോസിയേഷന്റെ വിഹിതം കൈമാറി.

08 Jun 2024 04:34 IST

ISMAYIL THENINGAL

Share News :

ദോഹ: എസ്.എം.എ രോഗം ബാധിച്ച മൽഖ റൂഹി മോൾക്ക് ചാവക്കാട് പ്രവാസി അസോസിയേഷൻ സി.പി.എ ക്രിക്കറ്റ് സീസൺ - 02 സംഘടിപ്പിച്ചതിലൂടെയും ക്രിക്കറ്റ് ചലഞ്ചിലൂടെയും സമാഹരിച്ച തുക ഖത്തർ ചാരിറ്റി പ്രതിനിധിക്ക് കൈമാറി. 

കാരുണ്യ സ്പർശം എന്നത് ചാവക്കാട് പ്രവാസി അസോസിയേഷന്റെ പദ്ധതി പ്രവർത്തനങ്ങളിൽ ഒന്നായതുകൊണ്ട് തന്നെ ഈ ധനസമാഹരണ യജ്ഞത്തിൽ ഖത്തർ ചാരിറ്റിയോടൊപ്പം കൈ കോർക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം ദോഹയിലെ ഖത്തർ റിലൈൻസ് ഇന്റർനാഷണൽ (QRI ) ഓഫീസിൽ വെച്ച്- സി.പി.എ പ്രസിഡൻറ് കബീർ തെരുവത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.എ ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത് , അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി ആലിൽ , അഡ്വൈസറി ബോർഡ് മെമ്പർ പി എൻ ബാബുരാജ്, എക്സിക്യൂട്ടീവ് മെമ്പർമാർ, സി.പി.എ ക്രിക്കറ്റ് സീസൺ - 02 ഓർഗനൈസർസ് കമ്മിറ്റി അംഗങ്ങൾ , ക്രിക്കറ്റ് ചലഞ്ചുമായി സഹകരിച്ച സ്‌പോൺസർമാർ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News