Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോം ഖത്തർ സംഘടിപ്പിക്കുന്ന 'മൽഹാർ 2024' ജൂൺ 18ന് ഐ. സി. സി അശോക ഹാളിൽ.

18 Jun 2024 03:01 IST

- ISMAYIL THENINGAL

Share News :

ദോഹ: മലപ്പുറം ജില്ലാ പിറവി ദിനത്തോട് ബന്ധപ്പെട്ട് ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തർ) സംഘടിപ്പിക്കുന്ന 'മൽഹാർ 2024' ജൂൺ 18 ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണി മുതൽ അബുഹമൂറിലെ ഐ സി സി അശോക ഹാളിൽ നടക്കും.

പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ കെപി. രാമനുണ്ണി ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രവാസത്തിലുള്ള മലപ്പുറം ജില്ലയിലെ മുതിർന്ന പ്രവാസികളെ ഇതേ വേദിയിൽ ആദരിക്കുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്. കൊല്ലം ഷാഫി നയിക്കുന്ന ഇശൽ വിരുന്നും വിവിധ കലാപരിപാടികളും മൽഹാറിന്റെ ഭാഗമായി നടക്കും. പ്ര​വാ​സി ക്ഷേ​മ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടാ​ൻ രൂ​പം​ന​ൽ​കി​യ ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ആ​ണ് ഡോം ​ഖ​ത്ത​ർ.

Follow us on :

More in Related News