Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 20:21 IST
Share News :
ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് അനിത ശിവന് സ്വീകരണം നൽകി.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് അനിത ശിവനെ ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ആയി നിയമിച്ചത്.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഖജാൻജി ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു.തിരെഞ്ഞെടുപ്പ് സമയത്ത് അനിത ശിവനെ ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചത് അനിത ശിവൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ സമ്മാനമാണ് ഈ സ്ഥാനം എന്ന് ഉദ്ഘാടകൻ പ്രശംസിച്ചു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിസന്റ് അബ്ദുൾ സലാം കൊപ്പര,മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത്,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത്,സക്കീർ ചന്ദനപറമ്പിൽ,ഷെരീഫ് വോൾഗ,കെ.പി.രാജേന്ദ്രബാബു,സീനത്ത് ഷാജി, സി.പി.കൃഷ്ണൻ മാസ്റ്റർ,അഡ്വ.ഡാലി,യുനുസ്,രമേഷ് മടേകടവ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.