Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്തെ ഇളക്കി മറിച്ച് എം.എ റസാഖിന്റെ റോഡ് ഷോ

30 Mar 2026 20:21 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖിന്റെ റോഡ് ഷോ കുന്ദമംഗലത്ത് ആവേശതരംഗമായി. ജനപങ്കാളിത്തവും പ്രവർത്തകരുടെ ഉത്സാഹവും നിറഞ്ഞ പര്യടനം തെവുകളിലുടനീളം തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.

പടനിലത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കാരന്തൂരിൽ അവസാനിച്ചു. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നേറിയ എം.എ റസാഖിനെ കാണാൻ വഴിയരികുകളിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് ഒത്തുകൂടിയത്. കൈവീശിയും അഭിവാദ്യം ചെയ്തും നാട്ടുകാർ സ്ഥാനാർഥിയെ ആവേശകരമായി വരവേറ്റു.

സ്ഥാനാർഥിയോടൊപ്പം എം.കെ രാഘവൻ എം.പി, റഷീദലി തങ്ങൾ എന്നിവരും പങ്കുചേർന്നു. ജനങ്ങളെ അഭിവാദ്യം ചെയ്ത് കൈവീശിയ നേതാക്കളെ കാണാൻ പല കേന്ദ്രങ്ങളിലും നാട്ടുകാർ വലിയ ആവേശത്തോടെയാണ് എത്തിച്ചേർന്നത്.

വാഹനപര്യടനത്തിന് മുന്നിലും പിന്നിലും പതാകകളുമായി പ്രവർത്തകരുടെ നീണ്ട നിര അണിനിരന്നപ്പോൾ മുദ്രാവാക്യങ്ങളുടെ മുഴക്കവും ബാൻഡ് മേളങ്ങളുടെ താളവും പരിസരം മുഴുവൻ സജീവമാക്കി. പല കേന്ദ്രങ്ങളിലും പടക്കശബ്ദങ്ങളോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.





Follow us on :

More in Related News