Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2026 21:52 IST
Share News :
വൈക്കം: മാനവരാശിയുടെ നന്മ ലക്ഷ്യമിടുന്ന ഗുരുദേവ ദർശനങ്ങൾ ലോകത്ത് എക്കാലത്തും നിലനിൽക്കുമെന്നും ആധുനിക സമൂഹം നേരിടുന്ന ലഹരിയെന്ന വിപത്തിനെതിരെ പരിഹാരം കാണുന്നതിന് ഗുരുദർശനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ്റെ 172-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ജാതിക്കും മതത്തിനും അതീതമായി മനുഷ്യൻ ഒന്നായി മാറുന്നതാണ് ഗുരുദേവ ദർശനങ്ങളുടെ അന്തസത്തയെന്നും. മനുഷ്യനെയാണ്, അവൻ്റെ നന്മയാണ് ഗുരു ലക്ഷ്യമിട്ടത്. മനുഷ്യൻ്റെ ആത്മിയവും ഭൗതികവുമായ വളർച്ചയാണ് ഉദ്ദേശിച്ചതെന്നും അതുകൊണ്ടാണ് ഗുരുദേവൻ ലഹരിക്കെതിരെ മാനവരാശിക്കാകെ മുന്നറിയിപ്പ് തന്നതെന്നും സമൂഹത്തിലെ തെറ്റുകളുടെ, കുറ്റകൃത്യങ്ങളുടെ പ്രേരകശക്തി ലഹരിയായിരിക്കുമെന്ന് അന്നേ ഗുരു തിരിച്ചറിഞ്ഞിരുന്നുവെന്നും. വരും തലമുറകൾക്കായി സംസ്ഥാന സർക്കാരിൻ്റ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് കരുത്ത് പകരുന്നതും ഗുരുദേവ ദർശനങ്ങളാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മന്ത്രി അഡ്വ.മോൻസ് ജോസഫ്
ചതയദിന സന്ദേശം നൽകി. മനുഷ്യൻ ഏക്കാലത്തും നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ നമുക്ക് ആത്മവിശ്വാസം പകരുന്നത് ഗുരുദേവ ദർശനങ്ങളാണെന്ന് മോൻസ് ജോസഫ് പറഞ്ഞു. ആശ്രമം സ്കൂൾ മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സെൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി വി.എൻ. വാസവൻ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കെ.ബിനിമോൻ എം.എൽ.എ പ്രതിഭകളെ ആദരിക്കലും സമ്മാനദാനവും നടത്തി. നഗരസഭ അദ്ധ്യക്ഷൻ അബ്ദുൾ സലാം റാവുത്തർ, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി വൈക്കം പട്ടണത്തെ പീതസാഗരത്തിലാഴ്ത്തി ആയിരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ തിരുജയന്തി ഘോഷയാത്ര നടന്നു. യൂണിയൻ്റെ കീഴിലുള്ള 55 ശാഖാ യോഗങ്ങളിലേയും പോഷക സംഘടനകളുടെയും പ്രവർത്തകർ അണിനിരന്നു. യൂണിയൻ ആസ്ഥാനത്ത് നിന്ന് ആരംഭിച്ച ചതയദിന ഘോഷയാത്രയിൽ വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും
കലാരൂപങ്ങളും മിഴിവേകി. യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ രാവിലെ നടത്തിയ ഇരുചക്രവാഹനറാലിയിലും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.