Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 12:13 IST
Share News :
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്കിന്റെ പാലം തകർന്നു. ഇന്നലെ രാവിലെ 10.30നാണ് സംഭവം. കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടർന്ന് നഴ്‌സുമാർ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജുവിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന് കുത്തിവെയ്പ്പ് എടുത്ത് തിരിച്ചുപോകുന്നതിനിടയിൽ രഞ്ജുവിനെ ഇയാൾ തള്ളിയിട്ടു.
എയ്ഡ് പോസ്റ്റിലെ പൊലീസുകാരും മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് തടഞ്ഞെങ്കിലും ഇയാൾ ആക്രമണം തുടർന്നു.
ആക്രമണത്തിൽ പരുക്കേറ്റ രഞ്ജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പരിശോധനയിൽ മൂക്കിന്റെ പാലം തകർന്നതായി കണ്ടെത്തിയെന്ന് രഞ്ജു പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.