Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2026 19:29 IST
Share News :
കോഴിക്കോട്: വിദ്യാര്‍ഥികളില്‍ നീന്തല്‍ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷാ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനം' പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കം.
നീന്തല്‍ പരിശീലനത്തിനൊപ്പം ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സ്വയം സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന പരിശീലനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ കവിത അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ശാരീരിക വളര്‍ച്ചയ്ക്കും കായികശേഷി വികസിപ്പിക്കുന്നതിനും നീന്തല്‍ മികച്ച പരിശീലനമാണ്. കേരളത്തിന്റെ പ്രത്യേക സാമൂഹിക-ഭൗമ സാഹചര്യത്തില്‍ ജലസുരക്ഷാ പരിശീലനം ജീവിത നൈപുണ്യത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യവും പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ പരിപാടിയില്‍ സി.പി സലീം മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അമൃത സി.എസ് അധ്യക്ഷത വഹിച്ചു. ഡി.പി.സി ഡോ. നിസാര്‍ ചേലേരി, ജി.യു.പി.എസ് നടക്കാവ് പ്രധാനാധ്യാപിക ബിന്ദു കെ.എസ്, പി.ടി.എ പ്രസിഡണ്ട് പ്രജിത്ത് പി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ജോണി സി.സി പ്രസംഗിച്ചു. നൗഷാദലി. പി സ്വാഗതവും ഷിംജിത്ത് എം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.