Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്മനം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിഞ്ചുവട് ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

02 Oct 2026 22:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെയും എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുടമാളൂർ പുളിഞ്ചുവട് ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

 കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജെയിംസ് പാലത്തൂർ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് അയ്മനം മണ്ഡലം ചെയർമാൻ കെ പി ചെല്ലപ്പൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, യുഡിഎഫ് മണ്ഡലം സെക്രട്ടറി എം സി മാത്യു മഞ്ചയിൽ, ത്രേസ്യാമ്മ ചാക്കോ, കെ പി ആന്റപ്പൻ, പി എസ് അൻസാരി, ഷിബു വർക്കി, പി പെരുമാൾ എന്നിവർ പ്രസംഗിച്ചു. മധുരപലഹാര വിതരണവും നടത്തി.




Follow us on :

More in Related News