Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

03 Oct 2026 02:35 IST

ENLIGHT MEDIA OMAN

Share News :

സലാല: മലപ്പുറം ജില്ലയിലെ കൊളകുത്ത് കണ്ടായിപ്പാടം സ്വദേശി വലിയ പീടിയേക്കൽ അബ്ദുറഹ്മാൻ വി.പി. (65) നാട്ടിൽ നിര്യാതനായി.

സലാലയിലെ ഹാസിക്, ഇത്തീൻ മേഖലകളിലായി ഏകദേശം പതിനഞ്ച് വർഷത്തോളം പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹം അഞ്ച് വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: സുഹറ. മക്കൾ: ഷുഹൈബ്, സുഫൈൽ, ലബീബ.

മൊയ്തീൻ ഹാസിക്, ബുഷൈർ സലാല എന്നിവർ അടുത്ത ബന്ധുക്കളാണ്.

മൃതദേഹം ഇളന്നുമ്മൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

Follow us on :

Tags:

More in Related News