Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 22:29 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ കെ.എസ് യു ,എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മിടായിക്കുന്നം ഓലോത്തുമ്യാലിൽ അബ്‌ദുൽ അസീസ് (32), മുത്തനാട്ടിൽ മുഹമ്മദ് റഫ്‌സൽ(30) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ തലയോലപ്പറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ തലയോലപ്പറമ്പ് സബ് ഇൻസ്പെക്‌ടർ ദിലീപ് കുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലുമാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 20പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. മറ്റ് പ്രതികൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോളേജിന് മുൻവശത്ത് കൊടിമരം സ്‌ഥാപിക്കുന്നതിനിടെ കെഎസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ഇതിനിടെ പ്രകോപനപരമായി എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും കോളജ് വളപ്പിൽ നിന്നും കെ.എസ്.യു പ്രവർത്തകർക്കും പോലീസിനും നേരെ ചെടിച്ചട്ടികൾ എറിയുകയും കെ.എസ്.യു സ്ഥാപിച്ച കൊടി കീറി കൊടിമരം നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ശക്തമായ വാക്കേറ്റവും തുടർന്ന് സംഘർഷത്തിലും കലാശിക്കുകയായിരുന്നു.സംഭവത്തിൽ 4 കെഎസ് യു പ്രവർത്തകർക്കും, 2 എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. കെ എസ് യു സ്ഥാപിച്ച കൊടിമരം വൈകിട്ട് പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ എടുത്ത് മാറ്റിയിരുന്നു.ഇത് തടയാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് വീണ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും സംഭവത്തിൽ പരിക്കേറ്റിരുന്നു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.