Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 20:24 IST
Share News :
തിരൂരങ്ങാടി : ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ഉപഹാര സമർപ്പണവും നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ. റഹ്മാൻ, കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ മുല്ലപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. നുസ്രത്ത് റഹ്മാൻ, നഗരസഭാ കൗൺസിലർ സലീന ബാവ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ്, പി.ടി.എ പ്രസിഡന്റ് കെ. മുഹമ്മദ് മുസ്‌ലിയാർ, സ്കൂൾ മാനേജർ പി.എം. അലവി, പ്രധാനാധ്യാപകൻ ടി.വി. രാജു തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.