Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 00:58 IST
Share News :
ചാവക്കാട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ടിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.
സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഗാന്ധിജിയുടെ സേവന-മാനവികതാ സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. തൃശൂർ അമല ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് രക്തദാനം നടത്തി.
ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷൗജാദ് മുഹമ്മദ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുബാറക് ഇമ്പാർക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പൊതുപ്രവർത്തകൻ കരീം പന്നിത്തടം ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ അഹിംസ, സത്യനിഷ്ഠ, മാനവികത, സാമൂഹിക സേവനം തുടങ്ങിയ ആശയങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.
നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പ്രസിഡന്റ് ഹക്കീം ഇമ്പാർക്ക് ആമുഖ പ്രഭാഷണം നടത്തി. സമൂഹത്തിൽ പരസ്പര സ്നേഹവും സഹകരണവും വളർത്തുന്നതിന് ഗാന്ധിയൻ ആശയങ്ങൾ ഇന്നും പ്രചോദനമാണെന്നും സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ സംഘടന ജനങ്ങളോടൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ.എസ്. ബാബുരാജ്, പ്രസ്സ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത്, ഫെഡറൽ ബാങ്ക് മാനേജർ അഹമ്മദ് ഷഹാബ്, പി.കെ. ഫസലുദ്ദീൻ, നാസർ മെഹന്ദി, അമല ആശുപത്രി പ്രതിനിധി വരുൺ, വിനീത് സാഗർ സ്പോർട്സ്, ഷബീർ ഡിജി മാക്സ്, നൗഷാദ് തെക്കുംപുറം, ട്രഷറർ വി.സി.കെ. ഷാഹുൽ, നൗഷാദ് അലി, ജനാർദ്ദനൻ മണ്ഡകത്തിങ്ങൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എം. ജനീഷ് നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ വിജയത്തിനായി റസാക്ക് അറക്കൽ, ബാബു ചെഞ്ചേരി, രാജൻ മാക്കൽ, സി.എം. മുജീബ്, അനീഷ് പാലയൂർ, സി.പി. ബാബു, ആർ.യു. അൽത്താഫ്, ഹിഷാം ലത്തീഫ്, എ.വി. അശ്റഫ്, അക്ബർ സൈദ്, യഹിയ ഒരുമനയൂർ, ടി.പി. അബ്ദുൽ കരീം, കമറു കരീം, നിസാർ തുപ്പത്ത്, മനാഫ് എന്നിവർ നേതൃത്വം നൽകി.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പുഷ്പാർച്ചനയും രക്തദാന ക്യാമ്പും സാമൂഹിക ഉത്തരവാദിത്തവും മാനവിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നതായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. സമൂഹനന്മ ലക്ഷ്യമിട്ട് കൂടുതൽ സേവന പ്രവർത്തനങ്ങൾ ഭാവിയിലും സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.