Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജയന്തി ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു

02 Oct 2026 20:06 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധിദര്‍ശന്‍ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിച്ചു.


ചടങ്ങില്‍ ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ ട്രഷറര്‍ സി.എ. റസാഖ് ,ജില്ലാ കണ്‍വീനര്‍ രഞ്ജിത് വി, ടി.എം.മോഹനന്‍, വി.പി.നീന, മുകുന്ദന്‍ മേലേടത്ത്, അസ്മാബി, ഷീജ സുധീഷ്, ജി.റാംമോഹന്‍, ജെ. ബെനഡിക്ട്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജിവനക്കാര്‍, മലപ്പുറം എ.യു.പി.സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, മലപ്പുറം ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി.കേഡറ്റുകള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 


കേരളത്തില്‍ മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യപ്പെട്ട ഏക സ്ഥലവും പ്രഥമ ഗാന്ധി പ്രതിമ സ്ഥാപിക്കപ്പെട്ടതുമായ തിരുനാവായില്‍ ജില്ലാ ഭരണകൂടവും മലപ്പുറം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സാംസ്‌കാരിക സംഘടനയായ റി എക്കൗ യും സംയുക്തമായി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.


തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് പൂവ്വത്തിങ്കല്‍ റഷീദ് അധ്യക്ഷ വഹിച്ചു. പുത്തനാണി റോഡില്‍ നിന്ന് ആരംഭിച്ച ശാന്തി യാത്രയ്ക്ക് ഭാരവാഹികളായ എം.കെ സതീഷ് ബാബു , സുമ ടീച്ചര്‍, സോളമന്‍ കളരിക്കല്‍, അയ്യപ്പന്‍ കുറുമ്പത്തൂര്‍, കോഴിപ്പുറം ബാവ, സി.വി. സുലൈമാന്‍, ഗോപിനാഥ് ചേന്നര, ഹമീദ് കൈനിക്കര എന്നിവര്‍ നേതൃത്വം നല്‍കി.


സര്‍വ്വമത പ്രാര്‍ത്ഥനക്കും രാംദുല്‍ ആലാപനത്തിനും സര്‍വോദേയ പ്രവര്‍ത്തക സുബൈദ പോത്തന്നൂര്‍ നേതൃത്വം നല്‍കി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രജീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സത്യനാഥന്‍, ദിനീഷ് മാസ്റ്റര്‍, ഫിറോസ് ഖാന്‍ അന്നക്കമ്പാട്, നാസര്‍ തെന്നല, കെ.വി. മൊയ്തീന്‍കുട്ടി മാഷ് , ഉണ്ണികൃഷ്ണന്‍ പൊന്നാനി, വി.കെ.അബൂബക്കര്‍ മൗലവി, ചിറക്കല്‍ ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

Follow us on :

More in Related News