Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖരമാലിന്യ ചട്ടങ്ങൾ നടപ്പാക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങൾക്കുള്ള പരിശീലനം

05 Sep 2026 19:28 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി കോട്ടയം ജില്ലയിൽ സെപ്റ്റംബർ ഏഴു മുതൽ 14 വരെ ബ്ലോക്ക് തലത്തിൽ നടക്കും.

പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏഴിന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യ പ്രഭാഷണം നടത്തും.

ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ സ്വന്തം വാർഡിലെ എല്ലാ ജനങ്ങളെയും പങ്കാളികളാക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രധിനിധികളുടെ നിയമപരമായ കടമയാണെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കിലയുടെ നേതൃത്വത്തിൽ സമഗ്രമായ പരിശീലന-ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. തദ്ദേശ വകുപ്പും സംസ്ഥാന ശുചിത്വമിഷനും പരിശീലന പരിപാടിയിൽ പങ്കാളികളാണ്.

കിലയിൽ പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സൺസൺമാർ ബ്ലോക്കുതലത്തിലുള്ള പരിശീലനത്തിന് നേതൃത്വം നല്കും.

തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിശീലന പരിപാടികളുടെ ക്രമീകരണങ്ങൾ വിലയിരുത്തി. ശുചിത്വ മിഷൻ ജില്ലാ കോർഡിസ്റ്റർ ലക്ഷ്മി പ്രസാദ്, കില ജില്ലാ ഫെസിലിറ്റേറ്റർ റ്റി.വി. ഉദയഭാനു, ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറിമാർ, റിസോഴ്‌സ് പേഴസൺമാർ എന്നിവർ പങ്കെടുത്തു .



Follow us on :

More in Related News