Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയായ യുവതിക്ക് പരിക്ക്.

15 Oct 2026 18:49 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിക്ക് എതിർവശം സോഡാ ഗ്യാസും ഓക്‌സിജൻ സിലിണ്ടറും മറ്റ് അനുബന്ധ ഉത്പ്പന്നങ്ങളും വിതരണം ചെയ്യുന്ന കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ സ്ഥാപനത്തിലെ ജീവനക്കാരിക്ക് പരിക്ക്. വൈക്കം പോളശ്ശേരി സ്വദേശിനി ലിബ(49) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടർ വാങ്ങാൻ എത്തിയ സിറാജ്, ഷിഹാബ്, മനോജ് എന്നിവർക്ക് കടയ്ക്കുള്ളിൽ ഗ്യാസ് പുക നിറഞ്ഞതിനെ തുടർന്ന് അല്പനേരം

ബോധക്ഷയം ഉണ്ടായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഒരു സോഡാ ഗ്യാസ് സിലിണ്ടറിൻ്റെ മുകൾവശമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

സമീപം ഉണ്ടായിരുന്ന മറ്റ് സിലിണ്ടറുകൾ അടക്കം ഇതിൻ്റെ പ്രകമ്പനത്തിൽ മറിഞ്ഞു വീണു. കടയ്ക്കുള്ളിലെ സാധനങ്ങൾക്കും കടയോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റൊരു ബേക്കറിയുടെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News