Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സുദർശിനി സലാലയിൽ

15 Oct 2026 19:29 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി ഒമാനിലെ സലാല തുറമുഖത്തെത്തി.

ഇന്ത്യൻ നാവികസേനയുടെ സമുദ്രാന്തര യാത്രാ ദൗത്യമായ ‘ലോകായൻ 26’ന്റെ ഭാഗമായുള്ള യാത്രയിൽ കപ്പലിന്റെ അവസാന വിദേശ തുറമുഖ സന്ദർശനമാണിത്. ഈ വർഷം ജനുവരിയിൽ കൊച്ചിയിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്.

സലാലയിൽ നങ്കൂരമിട്ട കപ്പലിലെ ഉദ്യോഗസ്ഥരും ജീവനക്കാരും റോയൽ നേവി ഓഫ് ഒമാനുമായി വിവിധ ഔദ്യോഗികവും പ്രൊഫഷണലുമായ പരിപാടികളിൽ പങ്കെടുത്തു. സൗഹൃദ കൂടിക്കാഴ്ചകൾ, പരസ്പര കപ്പൽ സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങിയവയും സന്ദർശനത്തിന്റെ ഭാഗമായി നടന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സമുദ്രബന്ധവും പങ്കുവയ്ക്കുന്ന നാവിക പാരമ്പര്യവും ശക്തമായ ഉഭയകക്ഷി പങ്കാളിത്തവും അടിവരയിടുന്നതാണ് ഐഎൻഎസ് സുദർശിനിയുടെ സലാല സന്ദർശനം.

ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള ആശയവിനിമയത്തിനും പരസ്പര സഹകരണത്തിനും സന്ദർശനം അവസരമൊരുക്കുന്നു.

Follow us on :

More in Related News