Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു

15 Oct 2026 18:54 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന വയോജന കമ്മീഷൻ സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. വയോജന കമ്മിഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദിന്‍റെയും കമ്മിഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യൂവിന്‍റെയും നേതൃത്വത്തിൽ നടന്ന സിറ്റിംഗിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള മുതിർന്ന പൗരന്മാരുടെ പരാതികളാണ് പരിഗണിച്ചത്.

കമ്മിഷനു മുന്നിൽ വന്നവയിൽ ഏറെയും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണെന്ന് അഡ്വ. കെ. സോമപ്രസാദ് പറഞ്ഞു. സംരക്ഷണം ഉറപ്പുനൽകി മാതാപിതാക്കളിൽ നിന്നു പണം കൈക്കലാക്കിയ പിന്നീട് മക്കൾ തിരിഞ്ഞുനോക്കാതിരിക്കുന്ന കേസുകളുമുണ്ട്.

മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആർക്കും കമ്മിഷനെ സമീപിക്കാം. മാധ്യമ വാര്‍ത്തകള്‍ പരിഗണിച്ചും കമ്മിഷന്‍റെ ശ്രദ്ധയിൽപ്പെടുന്ന വിഷയങ്ങളിലും സ്വമേധയാ കേസെടുക്കുന്നുണ്ട്. വയോജനവകുപ്പിന്‍റെ രൂപീകരണം മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ചെയർമാൻ പറഞ്ഞു.

വയോജനകമ്മിഷനിൽ നേരിട്ടോ ഇമെയിലിലോ പരാതികൾ നൽകാം. വിലാസം: കേരള സംസ്ഥാന വയോജന കമ്മീഷൻ, ഹാൻടെക്‌സ് ബിൽഡിംഗ്, ഓവർബ്രിഡ്ജ്-തമ്പാനൂർ റോഡ്, തിരുവനന്തപുരം-695001, ഫോൺ: 0471-2960100 ഇമെയില്‍-

ksec.ewd@kerala.gov.in

ഫോട്ടോക്യാപ്ഷൻ:

കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന വയോജന കമ്മീഷൻ സിറ്റിംഗിൽ ചെയർമാൻ അഡ്വ. കെ. സോമപ്രസാദും കമ്മിഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യുവും  പരാതിക്കാരോട് സംസാരിക്കുന്നു.

​



Follow us on :

More in Related News