Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം നിവാസികൾക്ക് നീതി ഉറപ്പാക്കണം - ന്യൂനപക്ഷമോർച്ച

04 Nov 2024 20:25 IST

WILSON MECHERY

Share News :


മാള :മുനമ്പം നിവാസികൾക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യുനപക്ഷമോർച്ച മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ന്യുനപക്ഷമോർച്ച ജില്ല സെക്രട്ടറി ജോയ് മാതിരപള്ളി അദ്ധ്യാക്ഷനായ യോഗം ന്യുനപക്ഷമോർച്ച ദേശിയ വൈസ് പ്രസിഡന്റ്‌ നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ബിജെപി മാള ഏരിയ ജനറൽ സെക്രട്ടറി പ്രെസ്റ്റോ സിൽവൻ സ്വാഗതം പറയുകയും, ന്യുന പക്ഷമോർച്ച ജില്ല ഭാരവാഹി ദേവാസികുട്ടി ചങ്കൻ നന്ദി പറയുകയും ചെയ്തു.ന്യുനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ,ബിജെപി മാള മണ്ഡലം പ്രസിഡന്റ്‌ അനൂപ് കെ. എസ്, ജനറൽ സെക്രട്ടറിമാരായ അനുമോദ്, ഷാജുമറ്റത്തിൽ,എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News