Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 18:24 IST
Share News :
ചാവക്കാട്:ചേറ്റുവ ദേശീയപാത 66 ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് ഓവർ ബ്രിഡ്ജിന് മുകളിലേക്ക് കേറുന്ന ഭാഗത്ത് അപകടകരമായ രീതിയിൽ വിള്ളലുകൾ രൂപപ്പെട്ടു.ചേറ്റുവ ഭാഗത്ത് നിന്നും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുന്ന ദേശീയ പാതയിലാണ് വലിയ രീതിയിലുള്ള വിള്ളലുകൾ ടാർ ഒഴിച്ച് അടച്ച രീതിയിലും,സമീപത്ത് നീളത്തിൽ പുതിയ വിള്ളലുകളും രൂപപ്പെട്ടിട്ടുള്ളത്.ആശങ്കയിലായി.മഴ ശക്തമാകുമ്പോൾ മഴവെള്ളം ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള വിടവുകളിലൂടെ മഴവെള്ളം താഴേക്ക് ഒലിച്ചിറങ്ങി റോഡ് ഇടിയാനും അടിയിലെ സർവീസ് റോഡിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്.മഴവെള്ളം ഒലിച്ചിറങ്ങി റോഡും ഏകദേശം 20 അടിയോളം ഉയരമുള്ള കോൺക്രീറ്റ് ഭാഗങ്ങളും ഇടിഞ്ഞ് പൊളിഞ്ഞു താഴേക്ക് പതിക്കും.വിള്ളലുകൾക്കിടയിൽ ഏകദേശം 25 മീറ്ററോളം ടാർ ഒഴിച്ചു അടച്ച രീതിയിലാണ് നിലവിൽ കാണുന്നത്.ദേശീയപാതയിൽ വിള്ളലുകൾ ഉണ്ടാവുമ്പോൾ വിള്ളലുകൾക്കിടയിൽ ടാർ ഒഴിച്ച് പോവുകയാണ് ദേശീയപാത കരാർ കമ്പനി ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.അടിയന്തരമായി ദേശീയപാത അതോറിറ്റിയും,റോഡ് സേഫ്റ്റി വിഭാഗവും പ്രദേശം സന്ദർശിച്ച് വാഹന യാത്രക്കാരുടെയും കാൽ നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും,വേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ വിള്ളലുകളിൽ ടാർ ഒഴിച്ച് വിള്ളലുകൾ അടച്ച് വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കരാർ കമ്പനിക്കെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്നും,പൊതുജനങ്ങൾക്ക് വലിയ അപകടങ്ങൾ ഉണ്ടാവുന്നതിന് മുന്നേ സംരക്ഷിക്കണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.