Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 19:41 IST
Share News :
കോഴിക്കോട്: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അപകട ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തി ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ. അവഗണിക്കപ്പെട്ട് നിൽക്കുന്ന ഫ്രീലാൻസായി പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സുരക്ഷാ ക്ഷേമ പദ്ധതികളൊന്നും തന്നെ നിലവിലില്ല. ന്യൂ ഇന്ത്യാ അഷ്യൂ റൻസ് കമ്പനിയുമായി ചേർന്നാണ് ചികിത്സാ ആനുകൂല്യമുൾപ്പടെ തൊഴിലിടത്തിൽ നിന്നും അല്ലാതെയുമുള്ള എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ(ഐ.ആർ.എം.യു) അംഗങ്ങളായ മുഴുവൻ മാധ്യമ പ്രവർത്തകരെയും
ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും.
കോഴിക്കോട് നഗരത്തിൽ നടന്ന ആദ്യഘട്ട ഇൻഷുറൻസ് ക്യാമ്പ് ജോസ്.കെ. ജോഷ്വ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി
പി.കെ. പ്രിയേഷ് കുമാർ പദ്ധതിയെ പറ്റി വിശദീകരിച്ചു.സെക്രട്ടറി എ.പി.സതീഷ് സ്വാഗതവും ഖജാൻജി കെ.ടി.കെ.റഷീദ് നന്ദിയും പറഞ്ഞു.ദേവരാജ് കന്നാട്ടി, കമലേഷ് കടലുണ്ടി, അംജത് എസ് പി, ധ്രുവൻ നായർ, ബഷീർ ആരാമ്പ്രം, രഘു നാഥ് പുറ്റാട് എന്നിവർ സംസാരിച്ചു.
കേരള ബഡ്ജറ്റിൽ പ്രാദേശിക മാധ്യമപ്രവർത്തകരുടെ
ചിരകാല ആവശ്യങ്ങളെ അവഗണിച്ചതിൽ യോഗം പ്രതിഷേധിച്ചു.
Follow us on :
Tags:
More in Related News
Please select your location.