Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ ജാഗ്രത ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യം: ഫാത്തിമ തഹിലിയ എം.എൽ.എ.

03 Jul 2026 19:35 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മാധ്യമ പ്രവർത്തകരും മാധ്യമ ജാഗ്രതയും

ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണെന്ന്അഡ്വ. ഫാത്തിമ തഹിലിയ

എം എൽ എ.പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ പദ്ധതികളും സുരക്ഷ ആനുകൂല്യങ്ങളും ഉറപ്പുവരുത്താൻ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ

(ഐ.ആർ.എം.യു) മേഖലാ കൺവെൻഷൻ

പേരാമ്പ്ര ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു തഹിലിയ.

ഐ.ആർ.എം.യു ഐ ഡി കാർഡ് വിതരണവും

അംഗങ്ങൾക്ക് ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും  ഫാത്തിമ തഹിലിയ എം.എൽ.എ നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് എന്നിവർ മുഖ്യാതിഥികളായി.

ജില്ലാ ജനറൽ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ് എ.പി. വിധു, ജില്ലാ ട്രഷറർ

 കെ.ടി.കെ. റഷീദ്, സംസ്ഥാന കമ്മിറ്റിയംഗം ദേവരാജ് കന്നാട്ടി, ജില്ലാസെക്രട്ടറി എ.പി.സതീഷ്, ജില്ലാകമ്മിറ്റിയംഗങ്ങളായ രഘുനാഥ് പുറ്റാട്, ധ്രുവൻ നായർ, സി.കെ.ബാലകൃഷ്ണൻ, ശ്രീജീഷ് ചെമ്മരൻ , യു.കെ.ഷിജു,ഇബ്രാഹിം കൽപ്പത്തൂർ,

സുരേഷ് നൊച്ചാട്, എസ്.പി. അംജത് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി

ദേവരാജ് കന്നാട്ടി (പ്രസിഡന്റ്), എം.കെ.കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം കൽപ്പത്തൂർ (വൈസ് പ്രസിഡന്റ്), സുരേഷ് നൊച്ചാട് (സെക്രട്ടറി), മഹേഷ് കുമാർ, എൻ.പി.സുബിത (ജോ.സെക്രട്ടറിമാർ ), യു.കെ.ഷിജു (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News