Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 11:58 IST
Share News :
കൊയിലാണ്ടി: നഗരത്തിലെ അനധികൃത തെരുവ് കച്ചവടങ്ങൾ തടയണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂനിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരൻ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡിയും
വ്യാപാരി കുടുംബ സംഗമവും
ജൂൺ 25ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ
കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനറൽബോഡി യോഗം ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി എം.എൽഎ അഡ്വ.കെ. പ്രവീൺ കുമാറിന് സ്വീകരണം നൽകും. നഗരസഭ ചെയർമാൻ യു.കെ.ചന്ദ്രൻ വിശിഷ്ഠാതിഥിയാകും.
സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.
മുൻസിപ്പൽ വാർഡ് കൗൺസിലർമാരായ കെ.എം. ഷമിം, നിഷ ആനന്ദ്, സി. കെ. ജയദേവൻ,നെസ്റ്റ് പാലിയേറ്റീവ് കെയർ ട്രഷറർ ടി.പി. ബഷിർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വ്യാപാരികളുടെ മക്കൾ, പീടികത്തൊഴിലാളികളുടെയും ചുമട്ടു തൊഴിലാളികളുടെയും മക്കൾ എന്നിവർക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിക്കും.
കൊയിലാണ്ടിയിലെ മുതിർന്ന വ്യാപാരികൾക്കും,
ദീർഘകാലം വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളികൾക്കും
കിടപ്പ് രോഗികളായ വ്യാപാരികൾക്കും, പാലിയേറ്റീവ് രോഗികളായ 10 പേർക്കും ധനസഹായം വിതരണം. ചെയ്യും.
പത്രസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരൻ, രക്ഷാധികാരി പി.കെ. കബീർ സലാല, സെകട്ടറി ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി എം.ശശീന്ദ്രൻ, ഷറർ എൻ. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.