Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ പാലത്തിലെ കുഴികൾ വാഹന യാത്രക്കാർക്ക് ഭീഷണിയായി

22 May 2026 20:08 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത 66 ലെ പ്രധാന പാലമായ ചേറ്റുവ പാലത്തിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.പാലത്തിലെ ഇരുമ്പ് പട്ടയും,കൂർത്ത കമ്പിയും പുറത്തായ നിലയിലാണ്.ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.പാലത്തിലെ കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴും,വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത ഏറെയാണ്.ചേറ്റുവ പാലത്തിൽ ഇരുവശങ്ങളിലുമായി കൂടി കിടക്കുന്ന മണൽ വാഹന യാത്രക്കാർക്ക് ഭീഷണിയാണ്.ചേറ്റുവ പാലത്തിലും സമീപപ്രദേശത്തും കൂടിക്കിടക്കുന്ന മണൽ മൂലം വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ദേശീയപാത കരാർ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാടാനപ്പള്ളി പോലീസിൽ മാസങ്ങൾക്ക് മുമ്പ് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പരാതി നൽകിയിരുന്നു.പുതിയ പാലത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ ദിനംപ്രതി വൻ തിരക്കാണ് ചേറ്റുവ പാലത്തിൽ അനുഭവപ്പെടുന്നത്.വലിയ കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ എല്ലാ ചരക്ക് വാഹനങ്ങളും ചേറ്റുവ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.പാലത്തിൽ വലുതും ചെറുതുമായി പത്തിൽപരം കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.കൃത്യമായ രീതിയിൽ കുഴിയടക്കാത്തതും പാലത്തിൽ വീണ്ടും വീണ്ടും കുഴി രൂപപ്പെടാൻ കാരണമായിട്ടുണ്ട്.ദിനംപ്രതി ദേശീയപാത കരാർ കമ്പനി അധികൃതർ ചേറ്റുവ പാലത്തിലൂടെ പലതവണ കടന്നുപോകുമ്പോഴും കണ്ടിട്ടും കാണാത്ത മട്ടിലാണ്.പാലത്തിലെ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദി ദേശീയപാത അതോറിറ്റിയും,ദേശീയപാത കരാർ കമ്പനിയും മാത്രമായിരിക്കുമെന്നും, പൊതുജനങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്യം അധികൃതർക്ക് ഉണ്ടെന്നും, സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.ചേറ്റുവ പാലത്തിലെ അപാകതകൾക്ക് വേണ്ട പരിഹാരം കാണാനോ,അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴികൾ അടക്കുവാനോ,പാലത്തിൽ കൂടികിടക്കുന്ന മണൽ നീക്കം ചെയ്യുവാനോ അധികൃതർ ഇതുവരെ തയ്യാറായില്ല.പൊതുജനങ്ങളും,വാഹന യാത്രക്കാരും കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴികൾ അടച്ച് വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും,ചേറ്റുവ പാലത്തിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.


Follow us on :

More in Related News