Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാറിയൻസിന്റെ 'ഓണനിലാവ് 2026' വെള്ളിയാഴ്ച അരങ്ങേറും

15 Oct 2026 15:33 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സോഹാറിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ സോഹാറിയൻസ് കലയും ട്രിപ്പിൾ എ ഈവന്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘ഓണനിലാവ് 2026’ വെള്ളിയാഴ്ച (ഒക്ടോബർ 16) സോഹാർ ഹംബാറിലെ ഒമാൻ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ ഐഡിയ സ്റ്റാർ സിംഗർ വിജയികളായ ശിവപ്രിയ സുരേഷും അർജുൻ കെ.സിയും നയിക്കുന്ന സംഗീതസന്ധ്യയാണ് ആഘോഷത്തിലെ പ്രധാന ആകർഷണം. സോഹാറിലെ വിവിധ നൃത്തകലാ സ്ഥാപനങ്ങളിലെയും സോഹാറിയൻസ് കലയുടെ ബാലവിഭാഗത്തിലെയും കലാകാരന്മാർ അണിനിരക്കുന്ന നൃത്തസന്ധ്യയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കും.

സോഹാറിലെ മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ വിപുലമായ ഓണാഘോഷമാണ് ‘ഓണനിലാവ് 2026’ലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

Follow us on :

More in Related News