Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 02:57 IST
Share News :
ദോഹ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെയും കേരളത്തിൽ യു.ഡി.എഫിന്റെയും മുന്നേറ്റത്തിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിജയാഘേഷം നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേടിയ നേട്ടം രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ആഹ്ളാദത്തിന് വക നൽകുന്നതാണ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി. ഹാളിൽ നടന്ന വിജയാഘോഷ സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ സംസ്ഥാന പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.കെ. ഉസ്മാൻ, കെ.എം.സി.സി. ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി. ഷാഫി ഹാജി, പി.പി. ജാഫർ തുടങ്ങിയവർ സംസാരിച്ചു. ശേഷം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു.
രാവിലെ മുതൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാനം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. കെ.എം.സി.സി. ഹാളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർ കരഘോഷങ്ങളോടെയായിരുന്നു ഓരോ ഫലത്തെയും വരവേറ്റത്. തത്സമയ ചർച്ചകളും പ്രവചന മത്സരങ്ങളും നടന്നു.
Follow us on :
Tags:
More in Related News
Please select your location.