Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ദോഫാർ രാഷ്ട്ര പിതാവിന്റെ ജന്മ ദിനവും, ഗാന്ധിജി കോൺഗ്രസ്‌ അധ്യക്ഷൻ ആയതിന്റെ നൂറാം വാർഷികവും ആഘോഷിച്ചു

04 Oct 2024 18:35 IST

- MOHAMED YASEEN

Share News :

സലാല: ഇൻകാസ് ദോഫാർ രാഷ്ട്ര പിതാവിന്റെ 155മത് ജന്മ ദിനവും ഗാന്ധിജി കോൺഗ്രസ്‌ അധ്യക്ഷൻ ആയതിന്റെ നൂറാം വാർഷികവും വിവിധ പരിപാടികളോട് കൂടി സമുചിതമായി ആചരിച്ചു. 

പ്രസിഡന്റ്‌ ഹരികുമാർ അധ്യക്ഷൻ ആയിരുന്നു. ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചും കാഴ്ചപാടുകളെ കുറിച്ചും വിശദമായി സംസാരിച്ച. ഇക്ര സ്കൂൾ പ്രിൻസിപ്പൽ ശ്രീ, ഹുസൈൻ കാച്ചിലോടി യോഗം ഉത്ഘാടനം ചെയ്തു. പുതു തലമുറ ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ടു വേണം വളരാൻ എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സ്കൂൾ മലയാളം അദ്ധ്യാപകൻ ശ്രീ, സജി മാഷ് മുഖ്യ പ്രഭാഷണം നടത്തി. ആർദ്ര ഹരികുമാർ, ഹന്ന മരിയ മാത്യൂസ് എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീ ഹരീഷ് കുമാർ സ്വാഗതവും സെക്രട്ടറി ഷിജു ജോർജ് നന്ദിയും പറഞ്ഞു. ട്രെഷറർ വിജയകുമാരൻ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ജനറൽ സെക്രട്ടറി അജിഹനീഫ, സലിം കെഎസ്, സനിൽ നായർ, ബിനു വി ജോർജ്, ഷൈൻ അബ്ദുൽ കലാം, ഷറഫുദ്ധീൻ, സിറാജ്ജുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

വനിതാ സെക്രട്ടറി മരായ ലിനിയ ഷിജു, ലക്ഷ്മികുമാർ, അമൃത, അശ്വതി,വിജി സനിൽ, ബാലകൃഷ്ണൻ, അജീഷ്, അഷറഫ്,അനന്തൻ, കെഎസ്‌യു നേതാവ് ഹാഷിം, റെന്നി സാമൂവൽ, താജുദ്ധീൻ, മുരളി, റജീബ്, അബ്ദുൽ സലാം, കോയ, അസ്ഹർ മുഹമ്മദ്, മാഹിൻ കരീം തുടങ്ങി കോൺഗ്രസ്സ് പാർട്ടിയുടെയും ഇൻകാസ് ദോഫാറിന്റെയും വിവിധ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News