Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥകളുടെ സുൽത്താനെ അനുസ്മരിച്ച് ജന്മനാട്; മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ അനുസ്മരണവും സംവാദവും സംഘടിപ്പിച്ചു.

05 Jul 2025 21:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഥകളുടെ സുൽത്താനെ അനുസ്മരിച്ച് ജന്മനാട്. വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമ വാർഷിക ദിനാചരണം തലയോലപ്പറമ്പ് പാലാംകടവ് തീരത്തുള്ള വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ വിപുലമായി നടന്നു. അനുസ്മരണ പരിപാടി എം.ജി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രൊഫസർ ജോസ് കെ മാനുവൽ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ഗോപി അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച്

ഹ്യൂഗോയും ബഷീറും പിന്നെ പാവങ്ങളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ആശിഷ് മാർട്ടിൻ ടോം, കടുത്തുരുത്തി സെൻട്രൽ സ്ക്കൂൾ അദ്ധ്യാപകൻ കെ. വി രാജേഷ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി. എം കുസുമൻ, ആർ. പ്രസന്നൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എം. അനിൽകുമാർ, നാസർ മൂസ, വി. സി ലൂക്കോസ്, കെ. വിജയൻ, വി. എൻ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ്, രേഷ്മ പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. കായംകുളം ജോൺ എഫ് കെന്നഡി ഹയർ സെക്കന്ററി സ്കൂള്‍, പിറവം എം കെ എം ഹൈസ്കൂൾ, പെരുവ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂള്‍ , കാഞ്ഞിരപ്പള്ളി ചിറക്കടവ് വിഎസ് യുപി സ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ബഷീർ സ്മാരക കേന്ദ്രത്തിലെ ആർട്ട് ഗാലറിയും ഗവേഷണകേന്ദ്രവും ബഷീർ പ്രതിമയും സന്ദർശിക്കാൻ അനുസ്മരണ ദിനത്തിൽ ബഷീർ മന്ദിരത്തിൽ എത്തിയിരുന്നു.


Follow us on :

More in Related News