Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ശ്രീകണ്ഠേശ്വരം മഹാദേവർ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം

05 Jul 2025 21:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ചിരപുരാതനപ്രസിദ്ധമായ മാഞ്ഞൂർ ശ്രീകണ്ഠേശ്വരം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശവും അനുബന്ധ ചടങ്ങുകളും 2025 ജൂലായ് 8 ചൊവ്വാഴ്ച മുതൽ 13 ഞായർ വരെ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.

 ആരംഭ ദിവസമായ ജൂലായ് 8 ന് ആചാര്യവരണം, അങ്കുരാരോപണം, പ്രാസാദശുദ്ധി, രക്ഷോഘ്ന ഹോമം തുടങ്ങിയ ചടങ്ങുകൾ നടക്കും. രണ്ടാം ദിവസമായ ജൂലായ് 9 ന് പ്രഭാത പൂജകളോടെ കലശപൂജകൾക്ക് തുടക്കമാകും. തുടർന്ന് ധാര, പ്രായശ്ചിത്ത ഹോമം, കുണ്ഡ ശുദ്ധി, അങ്കുശ പൂജ, അത്താഴ പൂജ തുടങ്ങിയ ചടങ്ങുകൾ. മൂന്നാം ദിവസം പ്രഭാത പൂജകൾക്കും ഹോമ, കലശാഭിഷേകങ്ങൾക്കും ശേഷം പ്രോക്തഹോമം. ദേവശാന്തി ഹോമം, നായ് ശാന്തി ഹോമം, ചോരശാന്തി ഹോമം തുടങ്ങിയവയാണ് നാലാം ദിവസത്തെ പ്രധാന ചടങ്ങുകൾ. അഞ്ചാം ദിവസമായ ജൂലായ് 12 ന് രാവിലെ ദർശന പ്രധാനമായ തത്വകലശാഭിഷേകം നടക്കും. അഷ്ടബന്ധകലശപൂജകളിലെ സുപ്രധാന ചടങ്ങുകളായ ഖണ്ഡബ്രഹ്മ, കുംഭേശകർക്കരി, പരികലശ, ബ്രഹ്മകലശപൂജകൾ അന്നേ ദിവസം വൈകുന്നേരമാണ് നടത്തപ്പെടുക. സമാപന ദിനമായ ജൂലായ് 13 ന് രാവിലെ അഷ്ടബന്ധ സ്ഥാപനം. തുടർന്ന് വിവിധ കലശപൂജകൾ. ശേഷം അത്യന്തം ദർശന പ്രധാനമായ ബ്രഹ്മകലശാഭിഷേകം. ക്ഷേത്രത്തിലെ പ്രധാന ഉപദേവ പ്രതിഷ്ഠയായ ഗോശാല കൃഷ്ണൻറെ കോവിലിലെ ബ്രഹ്മകലശാഭിഷേകവും അന്നേ ദിവസം നടത്തപ്പെടും. അഷ്ടബന്ധ കലശത്തോടനുബന്ധിച്ചുള്ള വാദ്യമേളങ്ങൾക്ക് സുപ്രസിദ്ധ ക്ഷേത്ര വാദ്യകലാകാരൻ ശ്രീ തേരോഴി രാമക്കുറുപ്പ് നേതൃത്വം വഹിക്കുമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.

.

Follow us on :

More in Related News