Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 16:25 IST
Share News :
കടുത്തുരുത്തി : ജൂലൈ 9 ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ പ്രചരനാർത്ഥം കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഐക്യട്രേഡ് യൂണിയൻ നടത്തിയ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പെരുവയിൽ സി. ഐ. ടി. യു. ജില്ല എക്സിക്യൂട്ടീവ് അംഗം എസ്. വിനോദ് ഉത്ഘാടനം ചെയ്തു.കെ. ടി. യു. സി മണ്ഡലം നേതാവ് കുരുവിള ആഗസ്തി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്
എച്. എം. എസ് എക്സിക്യുട്ടീവ് അംഗം ടോമി മ്യാലിൽ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ പൗലോസ് കടമ്പoകുഴി, വൈസ് ക്യാപ്റ്റൻ ജെയിംസ് തോമസ്, മാനേജർ ടി. സി വിനോദ്, സി. ഐ. ടി. യു ഏരിയ പ്രസിഡന്റ് കെ. പി ദേവദാസ്, ഏരിയ കമ്മിറ്റി അംഗം എൻ. സി ജോയി, ലോക്കൽ സെക്രട്ടറി കെ. ടി സന്തോഷ്, സി. ഐ. ടി. യു ലോക്കൽ കൺവീനർ എം. ആർ മണി, ജനതാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി അംഗം ബിജിമോൾ എം. എൻ,
സി. ഐ. ടി. യു ഏരിയ കമ്മിറ്റി അംഗം രാജു എഴുപ്പിള്ളിൽ, സി. ടി സന്തോഷ്, സി. പി. എം മുതിർന്ന നേതാവ് കെ. യു വർഗീസ്, സേവ്യർ കൊല്ലപ്പിള്ളിൽ, ലുക്കാ മംഗളായി പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും, പ്രവർത്തകരും ജാഥ ക്യാപ്റ്റൻനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.