Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 09:54 IST
Share News :
മുക്കം:ബഷീർ ദിനത്തിൽ കഥകൾ കാതോർത്ത് സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസിലെ വിദ്യാർഥികൾ. പ്രശസ്ത എഴുത്തുകാരി ആമിന പാറക്കൽ തൻ്റെ കോന്തലകിസ്സകൾ എന്ന പുസ്തകം വളരെ രസകരമായി ചേന്ദമംഗല്ലൂരിലെ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസിലെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ അവിസ്മരണിയമായ അനുഭവമാക്കി . ബഷീർ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഷീറിൻ്റെ രചനകളും കഥാപാത്രങ്ങളും ജനമനസ്സുകളിൽ ഒരിക്കലും മാഞ്ഞു പോകാത്തതും വായനയെ മരിച്ചു പോകാതെ നിലനിർത്താൻ പ്രേരിപ്പിക്കുന്നതാണെന്നും എഴുത്തുകരി ആമിന പാറക്കൽ അഭിപ്രായ പ്പെട്ടു. കോന്തലക്കിസ്സകൾ ഒരു നാടിൻ്റെ സ്നേഹത്തിൻ്റെയും മനുഷ്യരുടെ ആത്മബന്ധത്തിൻ്റെയും കഥകളാണെന്ന് സ്കൂൾ വിദ്യാർഥികൾക്ക് അവർ പറഞ്ഞു കൊടുത്തു. എഴുത്തുകാരി ആമിന പാറക്കലിനെ കെ.സി. ഫൗണ്ടേഷൻ ചെയർമാൻ കെ.സി. മൊയ്തീൻ കോയ ആദരിച്ചു. പ്രിൻസിപ്പാൾ ജവാദ് , പ്രധാനാധ്യാപകൻ അബ്ദുൽ ഹമീദ്, കെ.ടി നാസില , നസ്‌ല ,ഹദിയ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.