Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപണിയ്ക്കിടെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം

06 Jul 2025 16:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറുപ്പന്തറയിൽ പള്ളിയുടെ

മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപണിയ്ക്കിടെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് അന്യസസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. അവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കുറുപ്പന്തറ കുറുപ്പം പറമ്പിൽ ജോസഫാ (ഔസേപ്പച്ചൻ - 51) ണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച )ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾക്കായി കയറിയതായിരുന്നു മൂന്നുപേരും.

മേൽക്കൂരയിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു. മേൽക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.

Follow us on :

More in Related News