Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 19:30 IST
Share News :
ചാവക്കാട്:ചേറ്റുവ പുഴയിൽ കടപ്പുറം വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹം വെസ്റ്റ് ബംഗാൾ സ്വദേശിയുടേത്.വെസ്റ്റ് ബംഗാൾ അലിപുർദുവാർ സ്വദേശി കിഷൻ ബാൽമികി(45)യുടെതാണ് മൃതദേഹം.കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് അഴുകിയ ജഡം കണ്ടത്.മൃതദേഹം കമിഴ്ന്നു കിടന്ന നിലയിലായിരുന്നു.പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്നും ലഭിച്ച എടിഎം കാർഡ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിഷൻ ബാൽമികി(45)യുടെതാണെന്ന നിഗമനത്തിലെത്തിയത്.ഇന്ത്യൻ ബാങ്കിന്റെ എറണാകുളം കടവന്ത്ര ബ്രാഞ്ചിലാണ് അക്കൗണ്ട്.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇയാളെക്കുറിച്ച് കൂടുതൽ വിവരം അറിയുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
Follow us on :
Tags:
More in Related News
Please select your location.