Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പടി കേസ് : പിണറായി വിജയൻ നാളെ ഹാജരാകില്ല ; ഇഡിക്ക് മറുപടി നൽകി

22 Oct 2026 19:36 IST

Jithu Vijay

Share News :

കൊച്ചി : സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ ഇ ഡി ക്ക് മറുപടി നൽകി പിണറായി വിജയൻ

നാളെ ഹാജരാവില്ല. സുപ്രീം കോടതി

ഉത്തരവും നിയമസഭ സമ്മേളനവും ചൂണ്ടികാണിച്ചാണ് മറുപടി. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്.



Follow us on :

More in Related News