Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാറിൽ ‘രുചി മേളം 2026’; ഒരുക്കങ്ങൾ പൂർത്തിയായി

22 Oct 2026 15:51 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘രുചി മേളം 2026’ ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 30ന് വൈകിട്ട് ആറു മുതൽ സോഹാർ ഹംബാറിലെ വിമൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്.

വിവിധ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ, ഗാനമേള, കലാപരിപാടികൾ എന്നിവയുൾപ്പെടെ വിപുലമായ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഗായകരായ നിതീഷ് മേനോൻ, ധന്യ കൃഷ്ണദാസ്, ആവണി കൃഷ്ണ എന്നിവർ നയിക്കുന്ന ഗാനമേളയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. സോഹാറിലെ വിവിധ സംഗീത വിദ്യാലയങ്ങൾ സംയുക്തമായി അവതരിപ്പിക്കുന്ന കലാപരിപാടികളും ഫെസ്റ്റിവലിന് മാറ്റുകൂട്ടും.

സോഹാർ ഇടവക വികാരി ഫാ. സജു പാടാച്ചിറ, ട്രസ്റ്റി മിന്റു പി. മാത്യൂസ്, സെക്രട്ടറി സുനിൽ ഡി. ജോർജ്, കൺവീനർമാരായ ഷാജി വർഗീസ്, സിബു ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടനം നിർവഹിക്കുന്നത്.

ഭക്ഷണവൈവിധ്യവും സംഗീതവും കലാപരിപാടികളും കോർത്തിണക്കുന്ന ഫെസ്റ്റിവലിൽ സോഹാറിലെ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News