Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്മനം പരിപ്പിൽ ഭീതി വിതച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു

22 Oct 2026 20:16 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: അയമനം പഞ്ചായത്തിലെ 19, 20 വാർഡുകളിൽ നിരന്തര ആക്രമണങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടികളും വയോധികരും ഉൾപ്പെടെ നിരവധി പേർക്ക് കടിയേൽക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് നായയെ നേരിട്ടത്.

​സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സുബൈൽ എന്ന തൊഴിലാളിയെ ഇന്ന് നായ ആക്രമിച്ചിരുന്നു. പരിപ്പിലെ വളം ഡിപ്പോയിലെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആണ് തൊഴിലാളിയെ രക്ഷിച്ചത്.

കഴിഞ്ഞ ദിവസം കിടപ്പുരോഗിയായ അമ്മ, സ്കൂൾ കുട്ടികൾ തുടങ്ങി ഒട്ടേറെപ്പേർക്ക് നേരെ നായയുടെ ആക്രമണമുണ്ടായിരുന്നു.

 തുടർച്ചയായി കുട്ടികൾക്ക് കടിയേറ്റ് ആശുപത്രിയിലായതോടെ പ്രദേശം കടുത്ത അമർഷത്തിലായിരുന്നു. 

​വീണ്ടും പ്രദേശവാസികൾക്ക് നേരെ നായ ആക്രമണം തുടർന്നതോടെയാണ് നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നത്. 



Follow us on :

More in Related News