Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ നഗരസഭ അന്നാര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പരിധിയിലുള്ള വാർഡ് 32, 37 ൽ ആശ വർക്കർ ഒഴിവ്

22 Oct 2026 21:06 IST

Jithu Vijay

Share News :

തിരൂർ : തിരൂർ നഗരസഭയിലെ അന്നാര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (യൂ.പി.എച്ച്.സി) പരിധിയിലുള്ള വാർഡ് 32, 37 എന്നിവിടങ്ങളിലെ ആശ വർക്കർ ഒഴിവിലേക്ക് അതാത് വാർഡുകളിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായം 25-നും 45-നും ഇടയിലായിരിക്കണം. വിവാഹിതർ, വിവാഹമോചനം നേടിയവർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാം. മുൻപ് ആശ പ്രവർത്തകരായി സേവനം അനുഷ്ഠിച്ചവർക്കും ആരോഗ്യമേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തിയവർക്കും മുൻഗണന ഉണ്ടായിരിക്കും.


അപേക്ഷകർ അതാത് വാർഡിലെ സ്ഥിരം താമസക്കാരായിരിക്കണം. ഈ വാർഡുകളിൽ നിന്നും സ്ഥിരതാമസക്കാരായ അപേക്ഷകർ ഇല്ലാത്തപക്ഷം തിരൂർ മുനിസിപ്പാലിറ്റി പരിധിയിൽ നിന്നുളള മറ്റ് അപേക്ഷകരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ ഫോൺ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷകൾ അന്നാര യു.പി.എച്ച്.സി ഓഫീസിൽ നേരിട്ടോ urbanphctirur@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ ഒക്ടോബർ 26-ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി സമർപ്പിക്കണം.  



Follow us on :

More in Related News