Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 15:03 IST
Share News :
ചാലക്കുടി: വന്യജീവി ആക്രമണങ്ങളിൽ ജനം പൊറുതിമുട്ടുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് സനീഷ് കുമാർ ജോസഫ് എം എൽ എ. ജനങ്ങളുടെ ജീവനും സ്വത്തും ആക്രമിക്കപ്പെടുമ്പോൾ സംസ്ഥാന സർക്കാർ പകച്ചു നിൽക്കുകയാണ്. മലയോര സമര യാത്രയുടെ തുടർച്ചയായി ചാലക്കുടി ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ സി ജി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഒ എസ് ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി ഒ പൈലപ്പൻ, നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ,വൈസ് ചെയർപേഴ്സൺ സി ശ്രീദേവി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഐ ഐ അബ്ദുൽ മജീദ്,കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം വിൽസൺ മേച്ചേരി, യുഡിഎഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ചെയർമാൻ വി.എ അബ്ദുൾ കരീം, ജയിംസ് പോൾ, ജോണി പുല്ലൻ, എബി ജോർജ്,ടി.പി. പോൾ, വി.എം. ആന്റണി, തോമസ് കണ്ണത്ത്,തോമസ് മാള്യേയ്ക്കൽ, ബിജു എസ് ചിറയത്ത്,
മീരാസ വെട്ടുക്കൽ, കെ ആർ കിരൺ, സിബി വട്ടലായി,പ്രേംജി, കെ എ ജേക്കബ്ബ്, അനിയൻ കൊടകര തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.