Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രെണ്ട്സ് ഓഫ് സൊഹാർ മലയാളി കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു

06 Oct 2024 19:38 IST

- MOHAMED YASEEN

Share News :

സോഹാർ: ഫ്രെണ്ട്സ് ഓഫ് സോഹാർ എന്ന മലയാളി കൂട്ടായ്മയുടെ ഒന്നാം വാർഷിക ആഘോഷം സോഹാറിലെ ഒപ്പേറ ഗാർഡൻ ഫാം ഹൌസിൽ നടന്നു.

ഫ്രെണ്ട്സ് ഓഫ് സോഹാർ പ്രസിഡണ്ട്‌ റോയ് തോമസ് സ്വാഗതം പറഞ് ആരംഭിച്ച പരിപാടിയിൽ ഒന്നാം വാർഷിക ആഘോഷം കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബദറുസമ ഹോസ്പിറ്റൽ റീജണൽ മാനേജർ മനോജ്‌കുമാർ, റഫീഖ് പറമ്പത്ത്, ഇല്യാസ് മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് വിവിധ കലാപരിപാടികളും മസ്‌കത്ത്‌ സിഫണി അവതരിപ്പിച്ച ഗാനമേളയിൽ നാസർ കോതമംഗലം, തസ്‌നി ഫാരിഷ, ബോസ്കോ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ഡാൻസ് മാസ്റ്റർ ഗൗരി ശങ്കറും സംഘവും അവതരിപ്പിച്ച ഡാൻസ്, ഫ്രെണ്ട്സ് ഓഫ് സൊഹാർ ടീം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, പ്രശാന്ത് വയനാടിന്റെ മിമിക്രിയും അരങ്ങേറി.

ഫ്രെണ്ട്സ് ഓഫ് സോഹാർ സെക്രട്ടറി സുനിൽ ഡി ജോർജ് നന്ദി പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News