Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഡിന് ഇരുവശവുംകാട് - ക്ഷേത്ര ദർശനം,പള്ളി സന്ദർശനം തുടങ്ങിയവയ്ക്ക് ബുദ്ധിമുട്ട്

21 Oct 2024 19:31 IST

WILSON MECHERY

Share News :


പുത്തൻചിറ:

പുത്തൻചിറ ഗ്രാമപഞ്ചായത്ത് 9, 10, 11, വാർസുകളിലായി കിടക്കുന്ന പാറമേൽ തൃക്കോവിൽ ആനപ്പാറ കൊമ്പത്ത് കടവ് റോഡിന് ഇരുവശവും കാട് വളർന്ന് നിൽക്കുന്നത് മൂലം തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിലും, കൊമ്പത്ത് കടവ് പള്ളിയിലും പോകുന്നവർക്ക് ബുദ്ധിമുട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു . നിരവധി സ്കൂൾ വണ്ടികൾ പോകുന്നതും വളരെ ബുദ്ധിമുട്ടിയാണ്. വാഹനത്തിന് സൈഡ് കൊടുക്കുവാൻ പറ്റാത്ത അവസ്ഥയാണ് അടിയന്തിരമായി റോഡിന് ഇരുവശവും വളർന്ന നിൽക്കുന്ന കാടുകൾ വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി ബാബു ' കുരിയാക്കോസ്കാളിയങ്കര എന്നിവരുടെ നേതൃത്വത്തിൽപുത്തൻ ചിറ ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി

Follow us on :

More in Related News