Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 21:59 IST
Share News :
ചാവക്കാട്:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ റോഡിലേക്കു വീണ് ഗര്‍ഭിണിയായ 21 കാരിക്ക് പരിക്കേറ്റു.ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 8.30-ന് ചാവക്കാട് തെക്കേ ബൈപ്പാസിലെ കൊടുംവളവില്‍ ബസ് തിരിക്കുന്നതിനിടെയാണ് അപകടം.വളവില്‍ ബസ് വീശിയൊടിക്കുന്നതിനിടെ ബസിലെ കമ്പിയില്‍ പിടിച്ചുനിന്നിരുന്ന യുവതി പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു.അപകടത്തെ തുടര്‍ന്ന് യുവതിക്ക് നേരിയ തോതില്‍ രക്തസ്രാവമുണ്ടായെങ്കിലും ഗുരുതരമല്ലാത്തതിനാല്‍ ആശുപത്രി വിട്ടു.അപകടത്തില്‍ മുഖത്തും കൈകാലുകളിലും ഗുരുതരമല്ലാത്ത പോറലേല്‍ക്കുകയും ചെയ്തു.മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ മൂന്ന് മാസം ഗര്‍ഭിണിയാണ്.കോളേജിലേക്ക് പോകാന്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുന്നംകുളം റൂട്ടില്‍ ഓടുന്ന പാലയൂര്‍ ബസില്‍ കയറിയതായിരുന്നു.യുവതിക്കും ഗര്‍ഭസ്ഥ ശിശുവിനും കാര്യമായ പരിക്കുകളില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.യുവതിയുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.