Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാറ്റ്ചാരായവും കോടയും വാറ്റ് ഉപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു

19 Jul 2024 09:31 IST

PEERMADE NEWS

Share News :

ചെറുതോണി: വാറ്റ്ചാരായവും കോടയുംവാറ്റ്ഉപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കഞ്ഞിക്കുഴി പിള്ളസിറ്റി കടുക്കാകുന്നേൽ സുബീഷിനെ(37) യാണ് അറസ്റ്റു ചെയ്തത്. ഇടുക്കി എക്സൈസ് സർക്കിൾ ആഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസെപക്ടർ (ഗ്രേഡ്)കെ.ഡി. സജിമോന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പിള്ളസിറ്റിയിൽ നടത്തിയ റെയ്ഡിലാണ് 1.7 ലിറ്റർ ചാരായവും 22 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി സുബീഷിനെ പിടികൂടിയത്. പ്രതിയേയും കേസ് റിക്കാർഡ്സുകളും തൊണ്ടിമുതലുകളും തങ്കമണി എക്സൈസ് റേഞ്ചാ ഫീസിൽ ഹാജരാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിൽ അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) കെ.എൻ.അനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ വി. ബേസിൽ, കുഞ്ഞുമോൻ, സനൽ സാഗർ, സി.അരുൺ, ടിൽസ് ജോസഫ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.ജെ.ബിജി, ഡ്രൈവർ പി.സി.റെജി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News