Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി വെൽഫെയർ സലാല പുറത്തിറക്കുന്ന ഇ മാഗസിൻ 'മിറർ ഓഫ് സലാല' ടൈറ്റിൽ പ്രകാശം ചെയ്തു

29 Sep 2024 00:35 IST

- MOHAMED YASEEN

Share News :

സലാല: പ്രവാസി വെൽഫെയർ സലാല പുറത്തിറക്കുന്ന ഇ മാഗസിൻ 'മിറർ ഓഫ് സലാല' യുടെ ടൈറ്റിൽ പ്രകാശനം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ കെ..പി. കരുണൻ നിർവഹിച്ചു. 

മലയാളഭാഷ പുതിയ എഴുത്തുകാരാൽ സമ്പന്നമാണെന്നും ഏറെ വായിക്കപ്പെടുന്ന ധാരാളം രചനകൾ മലയാളത്തിൽ പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്നും കെ..പി. കരുണൻ പറഞ്ഞു.

സലാല ഐഡിയ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ, സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സലാലയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ജനങ്ങൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനും സർഗാത്മകമായ പങ്കുവഹിക്കുന്ന ഒന്നായിരിക്കും "മിറർ ഓഫ് സലാല" എന്ന ഇ മാഗസിൻ എന്ന് അദ്ദേഹം പറഞ്ഞു.

മാഗസിൻ എഡിറ്റർ റജീബ്, വൈസ് പ്രസിഡൻറ്മാരായ രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിത ഹഫീസ്, ട്രഷറർ വഹീദ് ചേന്ദമംഗലൂർ, മുസമ്മിൽ മുഹമ്മദ്, സബീർ പിടി, മുസ്തഫ പൊന്നാനി, ഉസ്മാൻ കളത്തിങ്കൽ, ഷഹനാസ്, ആരിഫ, മുംതാസ്, റമീസ തുടങ്ങിയവർ സംബന്ധിച്ചു. 

ജനറൽ സെക്രട്ടറിമാരായ സജീബ് ജലാൽ സ്വാഗതവും തസ്‌റീന ഗഫൂർ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News