Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ പ്രവാസത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രവാസി വനിത ഹഫ്‌സ അബൂബക്കറിന് ഡോം ഖത്തറിന്റെ ആദരം.

05 Jul 2024 17:47 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ പ്രവാസത്തിൽ മലപ്പുറം ജില്ലയിൽ നിന്നും അരനൂറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വനിത ഹഫ്സ അബൂബക്കറിന് ഡോം ഖത്തറിൻ്റെ ആദരം.


1973 ഡിസംബറിൽ തൃശ്ശൂർ ജില്ലയിലെ വലപ്പാട് ഗ്രാമത്തിൽ നിന്നും മലപ്പുറം ജില്ലയുടെ മരുമകളായി വരികയും 1974 മെയ് മാസത്തിൽ ദോഹയിലെത്തി ഭർത്താവിനോടൊപ്പം ഖത്തറിലെ പ്രവാസികളിൽ ഒരു വീട്ടമ്മയായി ജീവിക്കുകയും ചെയ്ത ഹഫ്‌സ അബൂബക്കറിനെയാണ് ഡോം ഖത്തർ ഭാരവാഹികൾ ആദരിച്ചത്.

ദോഹയിലെ മലയാളി വീട്ടമ്മമാരിൽ അമ്പത് വർഷം പൂർത്തീകരിക്കുന്ന വളരെ ചുരുക്കം വനിതകളിൽ ഒരാളാണ് ഹഫ്‌സ അബൂബക്കർ. ഇവരുടെ നാല് പെൺമക്കളിൽ രണ്ട് പേർ ഖത്തറിലുണ്ട്.


ദോഹയിലെ തൻ്റെ അരനൂറ്റാണ്ട് കാലത്തെ ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇതുപോലൊരു ആദരവ് തേടിയെത്തുന്നതെന്ന സന്തോഷം ഹഫ്‌സ അബൂബക്കർ ഡോം ഖത്തർ ഭാരവാഹികളോട് പങ്ക് വെച്ചു.അതിനുള്ള നന്ദിയും കടപ്പാടും അവർ തന്റെ വാക്കുകളിലൂടെ അറിയിച്ചു. പ്രൗഢമായ ഈ നിമിഷത്തിന് ഡോം ഖത്തറിന് അവസരം നൽകിയ ഹഫ്സ അബൂബക്കറിനും കുടുംബത്തിനും ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തറിന്റെ) നന്ദി അറിയിച്ചു.

Follow us on :

More in Related News