Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 11:09 IST
Share News :
ചാലക്കുടി : നഗരസഭയുടെ ക്രിമിറ്റോറിയത്തിൽ
ഒടിഞ്ഞു വീണ പുക കുഴൽ പുന:സ്ഥാപിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈ ആഴ്ച അവസാനത്തോടെ എല്ലാ പണികളും പൂർത്തീകരിച്ച് ക്രിമിറ്റോറിയംപ്രവർത്തനസജ്ജമാക്കാൻ കഴിയും എന്ന്
പ്രതീക്ഷിക്കുന്നതായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ദീപു ദിനേശ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ എന്നിവർ പറഞ്ഞു.
ഒക്ടോബർ 3 ന് പുക കുഴൽ ഒടിഞ്ഞ് വീണതിനെ തുടർന്ന് 5-ാം തിയ്യതി തന്നെ ഇതിനുള്ള ക്വട്ടേഷൻ വിളിക്കുകയും,
8-ാം തിയ്യതി നടന്ന കൗൺസിൽ യോഗത്തിൽ ഇത് അംഗീകരിക്കുന്നതിനുള്ള സപ്ലിമെൻ്റ് അജണ്ട വച്ചതുമാണ്.
എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ഈ സപ്ലിമെൻ്റ് അജണ്ട അംഗീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ നഗരസഭ ചെയർമാന്റെ മുൻകൂർ അംഗീകാരം വാങ്ങി
ആലുവയിലെ ഹൈടെക് എന്ന സ്ഥാപനത്തിന് ടെണ്ടർ നൽകുകയായിരുന്നു. കമ്പനിയുടെ കോയമ്പത്തൂരിലെ പ്ലാന്റിലെ നിർമ്മാണം പൂർത്തിയാക്കിയ പുകക്കുഴലുകൾ ക്രിമിറ്റോറിയത്തിൽ എത്തിച്ച് അവ സ്ഥാപിക്കുന്നതിനുള്ള പണികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പുകക്കുഴൽ സ്ഥാപിക്കുന്ന ജോലി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായും ഈ ആഴ്ചയിൽ തന്നെ പ്രവർത്തന സജ്ജമാക്കുമെന്നും നഗരസഭ ചെയർമാൻ ഉറപ്പു നൽകിയിട്ടും പ്രതിപക്ഷം കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധം പൊതുജനത്തെ കബളിപ്പിക്കാൻ വേണ്ടി നടത്തിയ വെറും നാടകം മാത്രമായിരുന്നു എന്നും ആകെയുള്ള 8 പ്രതിപക്ഷ അംഗങ്ങളിൽ 3 പേർ സമരത്തിൽ പങ്കെടുക്കാതിരുന്നത് അതിനുദാഹരണമാണെന്നും ചെയർമാൻ എബി ജോർജ്,വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ദീപു ദിനേശ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ എന്നിവർ ആരോപിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.