Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുധനാഴ്ച ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

16 Apr 2024 17:34 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻറെ എല്ലാ ഗവർണറേറ്റുകളിലും 2024 ഏപ്രിൽ 17 ബുധനാഴ്ച ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ഉദ്യോഗസ്ഥർ അറിയിച്ചു.


മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലോടുകൂടിയ മഴ വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കണം 


“പ്രവചനങ്ങൾ ഇപ്പോഴും ഒമാൻറെ വടക്കൻ ഗവർണറേറ്റുകളിലുടനീളം കനത്ത മഴ തുടരുമെന്ന് സൂചിപ്പിക്കുന്നു. കനത്ത മഴ മുസന്ദം, അൽ ബുറൈമി, അൽ ദാഹിറഹിമി ഗവർണറേറ്റുകളിൽ കേന്ദ്രീകരിച്ചായിരിക്കും. ഉച്ചകഴിഞ്ഞ് നോർത്ത് അൽ ബത്തിനയും, ഇന്ന് വൈകുന്നേരം അൽ ദഖിലിയ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലും പ്രതീക്ഷിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകൻ കൗതർ ബിൻത് സുലൈമാൻ അൽ ജാബ്രി പറഞ്ഞു.

Follow us on :

More in Related News