Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 15:01 IST
Share News :
മേപ്പയ്യൂർ: മുതിർന്ന സി.പി.എം നേതാവായിരുന്ന കെ.കെ.രാഘവന്റെ അഞ്ചാം ചരമവാർഷിക ദിനം മേപ്പയ്യൂർ കെ.കെ സെന്ററിൽ ആചരിച്ചു. മുൻ മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും സി .പി.ഐ (എം). മുതിർന്ന നേതാവുമായ കെ.കുഞ്ഞിരാമൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സി.പി.ഐ (എം) ജില്ലാ സെക്രടറിയേറ്റ് മെമ്പർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു.
സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ടി. ബാലൻ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത സിപി.ഐ.എം.ഏരിയാ കമ്മറ്റി അംഗങ്ങളായ പി.പി.രാധാകൃഷ്ണൻ,കെ.ടി.രാജൻ.പി. പ്രസന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ദാമോദരൻ,കെ.കെ. കുഞ്ഞിരാമൻ, എന്നിവർ സംസാരിച്ചു.. മേപ്പയൂർ ബ്രാഞ്ച് സെക്രട്ടറി പി.സി. അനീഷ് സ്വാഗതവും എൻ.സുധാകരൻ നന്ദിയും പറഞ്ഞു.നവംബർ 26 ന് ക്വിസ് മത്സരവും 27 ന് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും പ്രാദേശീക കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
Follow us on :
Tags:
More in Related News
Please select your location.