Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 22:01 IST
Share News :
ഗുരുവായൂർ:ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബുവിനെതിരെ കള്ള കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള ഭരണകൂട ഭീകരതക്കെതിരെയും,ലവ്ജിഹാദിനിരയായി ഉസ്ബെക്കിസ്ഥാനിൽ ക്രൂരമായി കൊലചെയ്യപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും,ശ്രദ്ധാജ്ഞലിയും നടന്നു.ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പടിഞ്ഞാറെ നടയിൽ സമാപിച്ചു.ലവ് ജിഹാദിന് ഇരയായി ക്രൂര മർദ്ദനം മൂലം കൊല്ലപ്പെട്ട ആലപ്പുഴയിലെ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചുകൊണ്ട് പുഷ്പാർച്ചന നടത്തി.യോഗം ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി.മണികണ്ഠൻ ഏങ്ങണ്ടിയൂർ ഉദ്ഘാടനം ചെയ്തു.ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ സഹ സംഘടനാ സെക്രട്ടറി പ്രേമരാജ്,താലൂക്ക് ജനറൽ സെക്രട്ടറി അനിൽ തളിക്കുളം,വൈസ് പ്രസിഡന്റ്‌മാരായ ശശി ആനക്കോട്ടിൽ,ബിനീഷ് എളവള്ളി,സംഘടനാ സെക്രട്ടറി സുനിൽ പാക്കത്ത്,സെക്രട്ടറിമാരായ കുമാരൻ പുന്നയൂർ,ഉണ്ണികൃഷ്ണൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ഷനിൽ ഗുരുവായൂർ,രതീഷ് ഗുരുവായൂർ,പ്രകാശൻ ഏങ്ങണ്ടിയൂർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.