Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2026 21:05 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ ഐക്യജനാധിപത്യ സഹകരണ മുന്നണിക്ക് ഉജ്വല വിജയം. ആകെയുള്ള 12 സീറ്റുകളിൽ 11 ലും മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ സംവരണ വിഭാഗത്തിൽ മാത്രമാണ് എൽ ഡി എഫ് നേതൃത്വം നൽകിയ ജനാധിപത്യ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയിക്കാനായത്.
ജനറൽ വിഭാഗത്തിൽ അഡ്വ.ശ്രീകാന്ത് സോമൻ, കെ.അജിത്, എം.ജെ ജേർജ്ജ്, സന്തോഷ് ശർമ്മ, ജോൺസൺ ആൻ്റണി, പി.സി ജോസഫ് എന്നിവരും
വനിതാ വിഭാഗത്തിൽ ജെസി വർഗീസ്,
ലൗസി തോമസ്, എന്നിവരും നിക്ഷേപക വിഭാഗത്തിൽ കെ.എം രാധാകൃഷ്ണൻ മാധവൻ നായർ,
40 വയസ്സിൽ താഴെയുള്ള ജനറൽ വിഭാഗത്തിൽ
അഡ്വ.ജിസ്മോൻ എ.കുര്യാക്കോസ്,
40 വയസ്സിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ സുമിത സതീശൻ, എന്നിവരും വിജയിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ സംവരണ വിഭാഗത്തിൽ എൽ ഡി എഫ് പാനലിൽ നിന്നും പി.പി കലേശനും വിജയിച്ചു.തലയോലപ്പറമ്പ് ടൗൺ പള്ളിക്കല ചുറ്റി യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇലക്ഷൻ കമ്മറ്റി ചെയർമാൻ കെ.കെ രാജു കൂരാപ്പള്ളിൽ, കൺവീനർ ജോയി കൊച്ചാനാപ്പറമ്പിൽ, യുഡിഎഫ് നേതാക്കളായ, പി.വി പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, വിജയമ്മ ബാബു, സീതു ശശിധരൻ, എം.അനിൽകുമാർ, കെ.കെ ഷാജി, പി.കെ ജയപ്രകാശ്, സമീൽ ഇബ്രാഹിം കെ.കെ കൃഷണകുമാർ, പോൾ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.