Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ള ക്ഷാമം:തൃശൂർ കോർപറേഷൻ അർബൻ ആഗ്ലോമറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുമനയൂർ പഞ്ചായത്തിന് നാലരകോടി രൂപ അനുവദിച്ചു

09 Jul 2026 19:11 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി തൃശൂർ കോർപറേഷൻ അർബൻ ആഗ്ലോമറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് നാലര കോടി രൂപ അനുവദിച്ചതായി പ്രസിഡൻ്റ് പി.എം.താഹ,ജില്ലാ പഞ്ചായത്ത് മെംബർ ശ്രീഷ്‌മ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.ജെ.ചാക്കോ എന്നിവർ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നാലാം വാർഡിൽ 15 സെന്റ് ഭൂമിയിൽ 5 ലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണി സ്ഥാപിക്കും. ഇതിനാണ് തൃശൂർ കോർപറേഷൻ തുക അനുവദിച്ചിട്ടുള്ളത്. ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചാത്താണ് ഇത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൗസ് കണക്‌ഷനുകൾ നൽകുന്നത് അന്തിമ ഘട്ടത്തിലാണ്. കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വെള്ളമാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരുമനയൂർ പഞ്ചായത്തിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരം ആകുന്നത്. യുഡിഎഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുമെന്നത്. 2027 മാർച്ച് 31 ന് മുൻപ് പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് ജനപ്രതിനിധികളായ വി.എം.സാഹിദ്,പി.കെ.കബീർ,ആർ.എസ്.സക്കീർ,ഹിഷാം കപ്പൽ,സെക്രട്ടഫി കെ.ഷിബുദാസ് എന്നിവർ അറിയിച്ചു.


Follow us on :

More in Related News